Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 150 KSRTC

ഓ​ണ​ത്തി​ര​ക്ക്: കേ​ര​ള​ത്തി​ലേ​ക്ക് 150 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് ക​ര്‍​ണാ​ട​ക ഗ​താ​ഗ​ത മ​ന്ത്രി 

ബെം​ഗ​ളു​രു: ഓ​ണ​ക്കാ​ല തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക​ര്‍​ണാ​ട​ക​യി​ല്‍‌​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് 150 കെ​എ​സ്ആ​ര്‍​ടി​സി (ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍) ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് ക​ര്‍​ണാ​ട​ക ഗ​താ​ഗ​ത മ​ന്ത്രി ബി.​എ​സ്. ബൈ​ര​തി സു​രേ​ഷ്.

ബെം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്, കോ​ട്ട​യം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, കാ​സ​ര്‍​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലേ​ക്കാ​ണ് സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണം ആ​ഘോ​ഷി​ക്കാ​നാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കാ​യി ഈ ​മാ​സം 21 മു​ത​ല്‍ 25 വ​രെ​യാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് തി​രി​കെ പോ​കേ​ണ്ട​വ​ര്‍​ക്കാ​യി 27 മു​ത​ല്‍ 30 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും മ​ട​ക്ക സ​ര്‍​വീ​സു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ന​ല്‍​കി​യ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. ട്രെ​യി​നു​ക​ളി​ല്‍ ടി​ക്ക​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത​തും സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തും യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത് തി​രി​ച്ച​റി​ഞ്ഞാ​ണ് എം​പി​യു​ടെ ഇ​ട​പെ​ട​ല്‍. ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത് 60 ബ​സു​ക​ളാ​യി​രു​ന്നു.

Latest News

Corehub Up